മ​ല​യോ​ര ഹൈ​വേ: പ്ര​വൃത്തി പു​രോ​ഗ​മി​ക്കു​ന്നു
Tuesday, July 14, 2020 11:20 PM IST
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ എ​ട​ക്ക​ര കാ​റ്റാ​ടി പാ​ലം വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​മ​ര​ന്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ പ്ര​വ​ർ​ത്തി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
അ​മ​ര​ന്പ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഉ​പ്പ് വ​ള്ളി, ചേ​ലോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഹൈ​വേ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ക​ൾ​വ​ർ​ട്ട​റു​ക​ളു​ടേ​യും അ​ഴു​ക്ക് ചാ​ലു​ക​ളു​ടേ​യും നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണം ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്റ്റി​ംഗ് സൊ​സൈ​റ്റി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​ത്.
റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യാ​ണ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും ചെ​യ്ത എം​എ​ൽ​എ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.