എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി ചെ​യ്യാം
Tuesday, July 14, 2020 11:20 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്നു ന​ൽ​കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ എ​ന്നീ സേ​വ​ന​ങ്ങ​ൾ സെ​പ്തം​ബ​ർ 30 വ​രെ www.eemployment.kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ന​ൽ​കാം. പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ, തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ എ​ന്നി​വ​യും ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കാം.
അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 2020 ഒ​ക്ടോ​ബ​ർ മു​ത​ൽ 2020 ഡി​സം​ബ​ർ 31 ന​കം അ​ത​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. 2019 ഡി​സം​ബ​ർ 20 നു ​ശേ​ഷം ജോ​ലി​യി​ൽ നി​ന്നു നി​യ​മാ​നു​സൃ​തം വി​ടു​ത​ൽ ചെ​യ്യ​പ്പെ​ട്ടു ഡി​സ്ചാ​ർ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 2020 ഡി​സം​ബ​ർ 31 വ​രെ സീ​നി​യോ​റി​റ്റി നി​ല​നി​ർ​ത്തി വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ത്തു ന​ൽ​കും. ’ശ​ര​ണ്യ’/ ’കൈ​വ​ല്യ’ തു​ട​ങ്ങി​യ സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ വാ​യ്പാ തി​രി​ച്ച​ട​വ്, എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി താ​ത്ക്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ച​വ​രു​ടെ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചേ​ർ​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി ല​ഭി​ക്കും. 2020 ജ​നു​വ​രി മു​ത​ൽ 2020 സെ​പ്തം​ബ​ർ വ​രെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട​വ​ർ​ക്കു 2020 ഡി​സം​ബ​ർ 31 വ​രെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​ൻ അ​നു​വ​ദി​ക്കും. 2019 മാ​ർ​ച്ചി​ലോ അ​തി​നു ശേ​ഷ​മോ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഈ ​ആ​നു​കൂ​ല്യം ഡി​സം​ബ​ർ 31 വ​രെ ല​ഭി​ക്കും.
ഈ ​കാ​ല​യ​ള​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫോ​ണ്‍, ഇ-​മെ​യി​ൽ മു​ഖേ​ന അ​ത​ത് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണം. തി​രൂ​ർ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്കും 0494: 2422826/ 9645601503/9846858136 എ​ന്നീ ന​ന്പ​റു​ക​ളു​മാ​യോ [email protected] ഇ-​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ട​ണം.