മദ്യലഹരിയില്‌ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം
Wednesday, July 15, 2020 11:30 PM IST
എ​ട​ക്ക​ര: ക്വാ​റ​ന്‍റൈൻ കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. പോ​ത്തു​ക​ൽ ഞെ​ട്ടി​ക്കു​ള​ത്തെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ യു​വാ​വാ​ണ് സെ​ന്‍റ​റി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പ്രശ്നങ്ങള്‌ സൃഷ്ടിച്ചത്. പോ​ത്തു​ക​ൽ അ​ന്പി​ട്ടാം​പൊ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് സൗ​ദി​യി​ൽ നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ക്വ​ാറ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കാ​തെ ഇ​യാ​ൾ നേ​രെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ഇ​യാ​ൾ ഞെ​ട്ടി​ക്കു​ള​ത്തെ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ യു​വാ​വ് അ​യ​ൽ​പ​ക്ക​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി പ​റ​യു​ന്നു. കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും സ​ഹ ക്വാ​റ​ന്‍റൈൻ​കാ​ർ​ക്കും ശ​ല്ല്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ പോ​ത്തു​ക​ൽ എ​സ്ഐ കെ .അ​ബ്ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നു മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു.
തു​ട​ർ​ന്നും ഇ​യാ​ൾ കേ​ന്ദ്ര​ത്തി​ലെ ആ​ളു​ക​ൾ​ക്ക് ശ​ല്ല്യ​പ്പെടുത്തിയതായി പോ​ലീ​സ് പ​റ​യു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ഇ​യാ​ൾ​ക്കു വേ​ണ്ട സ​​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ക്വാ​റ​ന്‍റൈൻ ലം​ഘ​ന​ത്തി​നു യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.