ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ മ​നോ​വീ​ര്യം പ​ക​ർ​ന്ന് ക​ള​ക്ട​ർ
Wednesday, July 15, 2020 11:30 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​നോ​വീ​ര്യം പ​ക​ർ​ന്ന് കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​നം. സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​റെ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ ക​ള​ക്ട​ർ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ സൗ​ക​ര്യ​മൊ​രു​ക്കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ട്രോ​മാ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​രെ​യും ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ വ​നി​ത ഹോ​സ്റ്റ​ൽ ജ​ന​സാ​ന്നി​ധ്യം കു​റ​ഞ്ഞ മേ​ഖ​ല​യി​ലാ​യ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്നും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ ഭ​യം വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മാ​സ്ക് ധ​രി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും ക​രു​ത​ൽ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹംം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി​യ വ​നി​ത ഹോ​സ്റ്റ​ലി​ലെ ’പാ​രി​ജാ​തം ’ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​നം.
പി​ന്നീ​ട് ’മു​ല്ല’ എ​ന്ന പേ​രു​ള്ള കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന, കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ.​സി.​എ​ൽ ജോ​ഷി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ ഷി​ബു​ലാ​ൽ, ജി​ല്ലാ മാ​സ്മീ​ഡി​യ ഓ​ഫീ​സ​ർ പി.​രാ​ജു, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് യു.​കൃ​ഷ്ണ​ൻ, ആ​ർ​ദ്രം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ഫി​റോ​സ് ഖാ​ൻ, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ്, തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൽ​ക​ലാം, തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫി​യ റ​സാ​ഖ്, തേ​ഞ്ഞി​പ്പ​ലം പി​എ​ച്ച്സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​രി​ത, പ​ള്ളി​ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷാ​ജി അ​റ​യ്ക്ക​ൽ, നെ​ടു​വ സി​എ​ച്ച് സി​യി​ലെ ഡോ.​പി ര​ഞ്ജി​ത്ത്, തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ഡോ. ​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.