പൊ​ന്നാ​നി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും
Wednesday, July 15, 2020 11:41 PM IST
മ​ല​പ്പു​റം: പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ലെ ന​ന്നം​മു​ക്ക്, ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലൊ​ഴി​കെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ്- 19 രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ന​ന്നം​മു​ക്ക്, ത​വ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ത​വ​നൂ​രി​ൽ 725 പേ​രു​ടെ ടെ​സ്റ്റി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​യി​രു​ന്നു രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ന​ന്നം​മു​ക്കി​ൽ 630 ടെ​സ്റ്റി​ൽ ആ​ർ​ക്കും കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ശ​ന നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​ത്. പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ഒ​ന്പ​തു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​കെ ന​ട​ത്തി​യ 8808 റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 129 കോ​വി​ഡ് -19 പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ന്നാ​നി​യി​ലെ ബാ​ക്കി​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​ത്.