ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഡ​യ​റി സൂ​ക്ഷി​ക്ക​ണം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Sunday, August 2, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് 19 വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി എ​ല്ലാ ച​ര​ക്കു വാ​ഹ​ന ഡ്രൈ​വ​ർ​മാ​രും ഡ​യ​റി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഇ​പ്പോ​ൾ ചെ​ക്ക് പോ​സ്റ്റു​ക​ൾ വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത് നി​ർ​ബ​ന്ധം ആ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നി​ല്ല.
മാ​ർ​ക്ക​റ്റു​ക​ൾ തോ​റും രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​വു​ന്ന​ത് കൂ​ടി വ​രു​ന്ന ഈ ​സ​മ​യ​ത്ത്, രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തി​യാ​ൽ സ​ന്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും മ​ല​പ്പു​റം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടി. ​ജി.​ഗോ​കു​ലും പ​റ​ഞ്ഞു. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നാ​യി പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു.​മു​ജീ​ബും അ​റി​യി​ച്ചു.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പു​ത​പ്പ് വി​ത​ര​ണം

എ​ട​പ്പാ​ൾ: ല​യ​ണ്‍​സ് ക്ല​ബ്ബ് എ​ട​പ്പാ​ളും ആ​റു​ക​ണ്ട​തി​ൽ മു​ഹ​മ്മ​ദ്ഹാ​ജി ട്ര​സ്റ്റും സം​യു​ക്ത​മാ​യി ത​വ​നൂ​ർ, അ​യ​ങ്ക​ലം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കും പു​ത​പ്പു​ക​ൾ ന​ൽ​കി. എ​ട​പ്പാ​ൾ ല​യ​ണ്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം.ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.