ആ​ഢ്യ​ൻ​പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Wednesday, August 5, 2020 10:55 PM IST
നി​ല​ന്പൂ​ർ: ആ​ഢ്യ​ൻ​പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ആ​ഢ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് മു​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം . മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ന്ന് അ​ക​ന്പാ​ടം -എ​രു​മ​മു​ണ്ട റോ​ഡി​ലെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്ത് വെ​ള്ളം ഇ​ര​ച്ച് ക​യ​റി​യെ​ങ്കി​ലും അ​ൽ​പ​സ​മ​യ​ത്തി​ന​കം ത​ന്നെ വെ​ള്ളം കു​റ​ഞ്ഞ​തി​നാ​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​ല്ല.
​അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യെ തു​ട​ർ​ന്ന് മ​ല​യോ​രം ജാ​ഗ്ര​ത​യി​ലാ​ണ്.​ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​ട്ടു​മു​ണ്ട്. പോ​ത്തു​ക​ല്ല്, ഭൂ​ദാ​നം, പാ​താ​ർ മേ​ഖ​ല​ക​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​ഴു​ക​ത്തോ​ട്ടി​ൽ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കു​ണ്ട്. ചാ​ലി​യാ​ർ പു​ഴ ഇ​രു​ക​ര​ക​ളും ക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്. തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കോ വാ​ട​ക​വീ​ടു​ക​ളി​ലേ​ക്കോ മാ​റി​ത്താ​മ​സി​ക്കാ​ൻ പോ​ലീ​സും റ​വ​ന്യു അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.