കിയോ​സ്ക് ന​ൽ​കി
Wednesday, August 5, 2020 10:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു ല​യ​ണ്‍​സ് ക്ല​ബ്് പെ​രി​ന്ത​ൽ​മ​ണ്ണ കോ​വി​ഡ്- 19 സാ​ന്പി​ൾ ക​ള​ക്ഷ​ൻ ക​യോ​സ്ക് ന​ൽ​കി. ഇ​തു ഡോ​ക്ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ക​യോ​സ്ക് കൈ​മാ​റി. ക്ല​ബ് സെ​ക്ര​ട്ട​റി ര​മേ​ശ്ബാ​ല​ൻ, ട്ര​ഷ​റ​ർ ജെ​യിം​സ്, കെ.​വി.​ആ​ർ മോ​ട്ടോ​ഴ്സ് എം.​ഡി സു​രേ​ഷ് ബാ​ല​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​വി​ഷ്ണു, ഡോ.​മാ​ത്യൂ​സ് എ​ന്നി​വ​രും ക്ല​ബ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

അങ്കണവാ​ടി​യു​ടെ
സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു

കാ​ളി​കാ​വ്: അങ്കണവാ​ടി​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. അ​ട​ക്കാ​ക്കു​ണ്ട് ഹൈ​സ്കൂ​ൾ​പ​ടി​യി​ലെ ചെ​ങ്കോ​ട് അ​ങ്ക​ണ​വാ​ടി​യു​ടെ മു​പ്പ​ത​ടി​യോ​ളം ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യും ഗേ​റ്റി​ന്‍റെ ഭാ​ഗ​വു​മാ​ണ് ത​ക​ർ​ന്ന​ത്. ചെ​ങ്കു​ത്താ​യ മ​ല​വാ​ര​ത്തി​നു താ​ഴെ​യാ​ണ് ചെ​ങ്കോ​ട് അം​ഗ​ൻ​വാ​ടി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി​യാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​രു​ന്ന​ത്. ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴാ​വു​ന്ന നി​ല​യി​ൽ കു​ന്നി​ൻ മു​ക​ളി​ലെ അം​ഗ​ന​വാ​ടി​ക്ക് താ​ഴെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.