ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്
Sunday, August 9, 2020 11:46 PM IST
നി​ല​ന്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ യൂ​ണി​റ്റ് ദു:​ഖം രേ​ഖ​പ്പെ​ടു​ത്തി. ദു​ബാ​യി​ൽ നി​ന്ന് 184 യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് ക​രി​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യാ വി​മാ​നം ക​രി​പ്പൂ​ർ റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.
കൊ​റോ​ണ കാ​ല​ത്തും കൈ​മെ​യ് മ​റ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത പ​രി​സ​ര​വാ​സി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും
ക​മ്മി​റ്റി ന​ന്ദി അ​ർ​പ്പി​ച്ചു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി.​അ​ബ്ദു​ൽ അ​സീ​സ്, സ​ലാം ആ​ല​ങ്ങ​ത്തി​ൽ, ആ​ന്‍റ​ണി മാ​ത്യു, എ.​പി.​ഹ​സ​ൻ, വി.​പി.​ല​ത്തീ​ഫ്, ബ​ഷീ​ർ തെ​ക്കു​ന്പാ​ടി, ക​ലാം, സ​ഹീ​ർ, നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.