പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യം
Monday, August 10, 2020 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള ടെ​സ്റ്റിം​ഗ് മെ​ഷീ​ൻ ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ബാ​ങ്ക് ഗ​വേ​ണിം​ഗ് ബോ​ഡി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം 13 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് മെ​ഷീ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു കാ​ര​ണം റി​സ​ൾ​ട്ട് ല​ഭ്യ​മാ​കാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ട​യാ​ക്കു​ം.
ടെ​സ്റ്റ് ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കു​കാ​ര​ണം റി​സ​ൾ​ട്ട് ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് ബ്ല​ഡ് ബാ​ങ്ക് ഗ​വേ​ണിം​ഗ്് ബോ​ഡി യോ​ഗം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ചെ​യ​ർ​മാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​ന്നു ഉ​ച്ച​ക്ക് 2.30ന് ​മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ കോ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നാ​ളെ മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​വ​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക്കു ര​ണ്ടു വ​രെ ടെ​സ്റ്റി​നു​ള്ള സാ​ന്പി​ളു​ക​ൾ സ്വീ​ക​രി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് കോ​വി​ഡ് ടെ​സ്റ്റി​നു രോ​ഗി​ക​ളെ നേ​രി​ട്ടു അ​യ​ക്കാ​തെ സാ​ന്പി​ളെ​ടു​ത്ത് എ​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നു സൂ​പ്ര​ണ്ട് അ​റി​യി​ച്ചു