പ്ര​ള​യം: നാ​ശം നേ​രി​ട്ട വീ​ടു​ക​ൾ എം​എ​ൽ​എയും സം​ഘ​വും സ​ന്ദ​ർ​ശി​ച്ചു
Friday, August 14, 2020 11:15 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​ള​യം ബാ​ധി​ച്ച വീ​ടു​ക​ൾ എം​എ​ൽ​എ​യും മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ച്ചു. അ​ന്പി​ട്ടാം​പൊ​ട്ടി ഭാ​ഗ​ത്തു​ള്ള ചാ​ലി​യാ​ർ പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നാ​ശം നേ​രി​ട്ട​ത്. അ​ന്പി​ട്ടാം​പൊ​ട്ടി​യി​ലെ പ​ന്ത്ര​ണ്ട് വീ​ടു​ക​ളും സ​മീ​പ​ത്തെ പ​തി​നാ​ല് വീ​ടു​ക​ൾ​ക്കും, ഭൂ​ദാ​നം ക​യ​റ്റി ഭാ​ഗ​ത്തു​ള്ള ആ​റു വീ​ടു​ക​ൾ​ക്കു​മാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്.

പ​ല വീ​ടു​ക​ളു​ടെ​യും സി​റ്റൗ​ട്ടു​ക​ൾ വ​രെ ചാ​ലി​യാ​ർ പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് പു​യ​ഴോ​രം കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ചു പി.​വി അ​ൻ​വ​ർ എം​എ​ൽ​എ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വിം​ഗ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ച്ചു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ആ​റം​പു​ളി​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​ല​പ്പു​റം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​പി. ബാ​ല​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശി​വ​ശ​ങ്ക​ര​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ ഷ​ഫീ​ഖ് റ​ഹ്മാ​ൻ, ഓ​വ​ർ​സി​യ​ർ അ​ജ്മ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.