കാ​ളി​കാ​വി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്നു
Friday, August 14, 2020 11:15 PM IST
കാ​ളി​കാ​വ്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കാ​ളി​കാ​വ് പോ​ലീ​സും വ്യാ​പാ​രി​ക​ളും സ​ജീ​വ​മാ​യി. പോ​ലീ​സി​ന്‍റെ​യും ട്രോ​മാ​കെ​യ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി എ​ല്ലാ ക​ട​ക​ളി​ലും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പെ​ടു​ത്തു​ക​യും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
പ​ത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും ക​ട​ക​ളി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു ക​ട​ക​ളി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രും ക​ട​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്. എ​ല്ലാ ക​ട​ക​ളി​ലും മു​ന്ന​റി​യി​പ്പു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കാ​ളി​കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​മു​സ്ത​ഫ പ​റ​ഞ്ഞു. കാ​ളി​കാ​വ് വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​റ​ന്പ​ത്ത് ക​രീം, വ​യ​ലി​ൽ സി​ബി, കെ. ​ഹ​രീ​ഷ്, മാ​ളി​യേ​ക്ക​ൽ ഗ​ഫൂ​ർ, വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.