വോ​ട്ട​ർ​പ​ട്ടി​ക: ത​ള്ളി​യ വോ​ട്ടു​ക​ൾ വീ​ണ്ടും ക​ട​ന്നു​കൂ​ടി​യാ​താ​യി ആ​ക്ഷേ​പം
Friday, August 14, 2020 11:16 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ താ​ണി​പ്പാ​റ ഡി​വി​ഷ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ത​ള്ളി​യ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ ക​ട​ന്നു​കൂ​ടി​യ​താ​യി പ​രാ​തി. ജൂ​ണ്‍ 16ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ 1239 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ നി​ന്നു ഹി​യ​റിം​ഗി​ന് ശേ​ഷം 300 വോ​ട്ടു​ക​ൾ ത​ള്ളി​യി​രു​ന്നു.
ശേ​ഷി​ച്ച 936 വോ​ട്ടും പു​തു​താ​യി ചേ​ർ​ത്തി​യ 145 വോ​ട്ടും ചേ​ർ​ത്ത് 1081 വോ​ട്ടു​ക​ളാ​ണ് പു​തു​ക്കി​യ ലി​സ്റ്റി​ൽ വ​രേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ആ​ഗ​സ്റ്റ് 11ന് ​പ്ര​സി​ദ്ധീ​രി​ച്ച പു​തി​യ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ നേ​ര​ത്തെ ത​ള്ളി​യ​വ​യി​ൽ 80 വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

പു​തു​മ മാ​റും മു​ന്പേ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് ത​ക​ർ​ന്നു

ക​രു​വാ​ര​കു​ണ്ട്: ക​ൽ​കു​ണ്ട് ആ​ന​ത്താ​നം കേ​ര​ളാം​കു​ണ്ട് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ക​ർ​ന്ന​താ​യി പ​രാ​തി. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ച് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡി​നാ​ണ് ത​ക​ർ​ച്ച നേ​രി​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ മെ​റ്റ​ൽ ഇ​ള​കി​യാ​ണ് റോ​ഡ് നാ​ശം വ​രു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ള​കി​യ മെ​റ്റ​ലി​നു മീ​തേ ഓ​ടു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക നി​ത്യ​സം​ഭ​വ​മാണെന്ന് പ​രാ​തി​യു​ണ്ട്. ആ​വ​ശ്യ​ത്തി​ന് സി​മ​ന്‍റ് ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കേ​ര​ളാം​കു​ണ്ട് ടൂ​റി​സ്റ്റ് കേ​ന്ദ്രം ക​ൽ​കു​ണ്ടി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ചേ​രാ​ൻ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ക ആ​ശ്ര​യ​മാണ് ഈ ​റോഡ്.