ഗ​വ.​ക​രാ​റു​കാ​ർ ക​വ​ള​പ്പാ​റ​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാളെ
Wednesday, September 23, 2020 12:16 AM IST
നി​ല​ന്പൂ​ർ: ​ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ​ആ​ൾ കേ​ര​ളാ ഗ​വ.കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം വ്യാ​ഴാ​ഴ്ച ന​ട​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി ​ക​വ​ള​പ്പാ​റ​യി​ൽ യാ​ഥാ​ർ​ഥ്യമാ​വു​ന്ന ആ​ദ്യ പു​ന​ര​ധി​വാ​സ ഗ്രാ​മ​മാ​ണ് എ​കെ​ജി​സി​എ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
2019 ലെ ​ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി ക​വ​ള​പ്പാ​റ​യി​ൽ ത​ന്നെ വീ​ട് നി​ർ​മി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട്ട് വീ​ടു​ക​ളാ​ണ് ​ഗ​വ.കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ക​വ​ള​പ്പാ​റ മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന് സ​മീ​പം അ​സോ​സി​യേ​ഷ​ൻ വി​ല​ക്ക് വാ​ങ്ങി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. ​ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ചു സെ​ന്‍റി​ലാ​ണ് വീ​ടൊ​രു​ക്കി​യ​ത്.
ബാ​ക്കി സ്ഥ​ലം ക​ളി​ക്ക​ള​ത്തി​നും പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പൊ​തു കി​ണ​ർ കു​ഴി​ച്ച് മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും ജ​ല വി​ത​ര​ണ​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ക​വ​ള​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് മോ​ൻ​സ് ജോ​സ​ഫ് എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ​കെ​ജി​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​സ​ണ്ണി ചെ​ന്നി​ക്ക​ര, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​കെ​ജി​സി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം.​അ​ക്ബ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് അ​യ്യൂ​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി ​പി.​പി.​നാ​സ​ർ, വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി എ.​പി.​സൈ​ത​ല​വി, പി.​അ​ബ്ദു​ന്നാ​സ​ർ, കെ.​മ​നോ​ജ്, ബാ​ബു കെ. ​ന​യീം, വി.​ഇ.​എ.​ഷാ​ന​വാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.