ചി​കി​ത്സ കി​ട്ടാ​തെ കോ​വി​ഡ് രോ​ഗി​യു​ടെ മ​ര​ണം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ന​ട​ത്തി
Wednesday, September 23, 2020 11:25 PM IST
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും വെ​നന്‍റിലേ​റ്റ​ർ സൗ​ക​ര്യ​വും മ​തി​യാ​യ ചി​കി​ത്സ​യും ന​ൽ​കാ​തെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്ത​ത് മൂ​ലം മാ​റാ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ വാ​യോ​ധി​ക മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ ക​ടു​ത്ത അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌ ന​ട​ത്തി.​പ്ര​ക​ട​ന​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ക​വാ​ട​ത്തി​ന് മു​മ്പി​ൽ പോ​ലീ​സ് ത​ട​ഞ്ഞു.​

യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കെ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ഫീ​ർ ജാ​ൻ, ഉ​മ​റ​ലി ക​രേ​ക്കാ​ട്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ ആ​സാ​ദ്‌ ത​മ്പാ​ന​ങ്ങാ​ടി, ശ​റ​ഫു​ദ്ധീ​ൻ​മ​ല​പ്പു​റം , ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്സ് പ്ര​സി​ഡ​ന്റ്‌ വ​ല്ലാ​ഞ്ചി​റ ഹു​സൈ​ൻ, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഹ​നീ​ഫ മേ​ച്ചേ​രി, കെ.​എ​സ്.​യു ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ അ​ൻ​ഷി​ദ്,വി​ജീ​ഷ് എ​ള​ങ്കൂ​ർ,റാ​ഷി​ദ്‌ വ​ട്ട​പ്പാ​റ,സ​നി​ൽ തൃ​ക്ക​ല​ങ്ങോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.