അ​ന​ധി​കൃ​ത​മാ​യ വെ​ൽ​ഡിം​ഗ് വ​ർ​ക്കു​ക​ൾ നി​യ​മം മൂ​ലം ത​ട​യ​ണമെന്ന്
Friday, September 25, 2020 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യും ലൈ​സ​ൻ​സ് കൂ​ടാ​തെ​യും അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന വെ​ൽ​ഡിം​ഗ് വ​ർ​ക്കു​ക​ൾ നി​യ​മം ​മൂ​ലം ത​ട​യ​ണ​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​രു​തെ​ന്നും കേ​ര​ള അ​യ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ങ്ങാ​ടി​പ്പു​റം മേ​ഖ​ല ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പ​ട്ടു. അ​ങ്ങാ​ടി​പ്പു​റം എം​പി നാ​രാ​യ​ണ മേ​നോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ന്ന​ത്. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മീ​ർ പാ​താ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജോ​യി​ൻ സെ​ക്ര​ട്ട​റി കെ.​ടി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി.​വാ​സു​ദേ​വ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും മേ​ഖ​ല സെ​ക്ര​ട്ട​റി എം.​രാ​ജ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ര​ളി​മോ​ഹ​ന​ൻ, നാ​രാ​യ​ണ​ൻ മ​ങ്ക​ട, മു​ഹ​മ്മ​ദ​ലി, എ​.പി.സു​ലൈ​മാ​ൻ, എം.​നി​സാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​ള​യ​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഉ​ട​മ​ക​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ, ഇ​എ​സ്ഐ ചി​കി​ത്സ സം​വി​ധാ​നം, ക്ഷേ​മ​നി​ധി നി​ധി, 60 തി​ക​ഞ്ഞ​വ​ർ​ക്ക് പെ​ൻ​ഷ​ൻ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും വെ​ൽ​ഡി​ങ് ഇ​ൻ​ഡ​സ്ട്രി​യ​ൽ യൂ​ണി​റ്റു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.