ക​ർ​ഷ​ക​വി​രു​ദ്ധ​ബി​ല്ലു​ക​ൾ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Friday, September 25, 2020 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ രോ​ഷം അ​വ​ഗ​ണി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു വ​ന്ന ക​ർ​ഷ​ക വി​രു​ദ്ധ​ബി​ല്ലു​ക​ൾ സ്വ​ത​ന്ത്ര​ക​ർ​ഷ​ക​സം​ഘം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ല്ലു​ക​ൾ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​പ്പു​ട്ടി ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മ​ണ്ണാ​ർ​മ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണ്ഡ​ലം മു​സ്‌ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ ഉ​ൽ​ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൽ സ​ലാം . , നാ​സ​ർ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, റ​ഷീ​ദ്, ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ്, ആ​ക്കാ​ട്ട് അ​ബൂ​ബ​ക്ക​ർ, പ​ത്ത​ത്ത് ജാ​ഫ​ർ, താ​ണി​പ്പ ഹാ​ജി, റ​ഉൗ​ഫ് ത​ങ്ക​യ​ത്തി​ൽ, കു​ഞ്ഞാ​പ്പ മ​ണ്ണാ​ർ​മ​ല, ക​ബീ​ർ വ​ലി​യ​ങ്ങാ​ടി, അ​ല​വി, സ​ലിം, മാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ബ​ഹാ​വു​ദ്ദി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.