തൊ​ഴി​ലാ​ളി​വി​രു​ദ്ധ ബി​ല്ലു​ക​ൾ റ​ദ്ദാ​ക്ക​ണമെന്ന്
Sunday, September 27, 2020 11:22 PM IST
പോ​ത്തു​ക​ല്ല്: ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട്, ആ​വ​ശ്യ​മാ​യ ച​ർ​ച്ച​യോ വോ​ട്ടെ​ടു​പ്പോ ഇ​ല്ലാ​തെ രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ തൊ​ഴി​ൽ പ​രി​ഷ്ക​ര​ണ​ച​ട്ട​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പോ​ത്തു​ക​ല്ല് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക ദ്രോ​ഹ ബി​ല്ലു​ക​ളെ​ത്തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച തൊ​ഴി​ൽ ഭേ​ദ​ഗ​തി ബി​ല്ല് ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​താ​ണ്. ട്രേ​ഡ് യൂ​ണി​യ​ൻ അ​വ​കാ​ശ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്ക​ൽ, അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് രാ​ജ്യ​ത്ത് പു​തി​യ ട്രേ​ഡ് യൂ​ണി​യ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ത​ട​യ​ൽ, തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ൽ, ജോ​ലി സ​മ​യം വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി തൊ​ഴി​ലാ​ളി വി​രു​ദ്ധ വ്യ​വ​സ്ഥ​ക​ളാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മൂ​ന്ന് തൊ​ഴി​ൽ ച​ട്ട​ഭേ​ദ​ഗ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​ദാ​ര​വ​ൽ​ക്ക​ര​ണ ന​യ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മൗ​ലി​ക അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​താ​ണ് ബി​ല്ലു​ക​ൾ. ഇ​തി​നെ​തി​രെ​യു​ള്ള സ​മ​ര​മാ​ണ് പോ​ത്തു​ക​ല്ലി​ൽ ന​ട​ത്തി​യ​ത്.
പോ​ത്തു​ക​ല്ല് മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ നേ​തൃ​ത്യ​ത്തി​ൽ ന​ട​ന്ന ട്രാ​ക്ട​ർ മാ​ർ​ച്ചും ബൈ​ക്ക് റാ​ലി​യും നെ​ട്ടി​ക്കു​ള​ത്ത് നി​ന്ന് മു​ണ്ടേ​രി എ​ത്തി പോ​ത്തു​ക​ല്ലി​ൽ സ​മാ​പി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി സി.​പി.​മു​ഹ​മ്മ​ദ്, എം.​എ.​ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​പ്ര​കാ​ശ് എ​ന്നി​വ​ർ പ്രസംഗിച്ചു.