ഹാ​ൾ​ട്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ ദു​രി​ത​ത്തി​ൽ
Tuesday, September 29, 2020 12:02 AM IST
ക​രു​വാ​ര​കു​ണ്ട്: ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ വ​ന്നെ​ങ്കി​ലും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​ത് ഹാ​ൾ​ട്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ ദു​രി​തം വ​ർ​ധി​ച്ചു.
നി​ല​വി​ൽ ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ റൂ​ട്ടി​ൽ വാ​ട​നാം​കു​റു​ശി, വ​ല്ല​പ്പു​ഴ, കു​ലു​ക്ക​ല്ലൂ​ർ, ചെ​റു​ക​ര, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ, തു​വ്വൂ​ർ, തൊ​ടി​ക​പ്പു​ലം തു​ട​ങ്ങി എ​ട്ട് ഹാ​ൾ​ട്ടിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ആ​റു​മാ​സ​ത്തോ​ള​മാ​യി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടാ​താ​യി​ട്ട്. മി​ക്ക ഏ​ജ​ന്‍റു​മാ​രും വ​രു​മാ​ന​മാ​ർ​ഗ​മൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ കു​ടും​ബം പോ​റ്റാ​ൻ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ്. ഇ​വ​ർ​ക്ക് മ​റ്റു തൊ​ഴി​ലു​ക​ളൊ​ന്നും അ​റി​യാ​ത്ത​വ​രാ​യ​തി​നാ​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ സ്ഥി​തി​യി​ലാ​ണ്.
പ​ല ഹാ​ൾ​ട്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യും കൈ​വ​ശം നി​ര​വ​ധി ടി​ക്ക​റ്റു​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​യ​തു​കാ​ര​ണം ടി​ക്ക​റ്റി​നു​മു​ട​ക്കി​യ പ​ണ​വും തി​രി​ച്ചു​കി​ട്ടാ​ൻ മാ​ർ​ഗ​മി​ല്ല. ടി​ക്ക​റ്റ് വി​ൽ​ക്കു​മ്പോ​ൾ​കി​ട്ടു​ന്ന ക​മ്മീ​ഷ​നാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഇ​വ​ർ​ക്ക് ഇ​തു​വ​രെ യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടി​ല്ല.