ശി​ൽ​പ്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Wednesday, September 30, 2020 12:03 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ർ ബി​ആ​ർ​സി​ക്കു കീ​ഴി​ലെ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കു​ള്ള ഒ​ന്നാം ഘ​ട്ട ശി​ൽ​പ്പ​ശാ​ല​യ്ക്ക് ക​രു​വാ​ര​ക്കു​ണ്ടി​ൽ തു​ട​ക്ക​മാ​യി.​പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കു​ളി​ൽ ന​ട​ന്ന ക്ലാ​സ് സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രൊ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ പി.​വേ​ണു​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ന​ത്തി​ൽ ക്ലാ​സ് റൂം ​പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നാ​യു​ള്ള താ​ലോ​ലം കൈ​പ്പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ശി​ൽ​പ്പശാ​ല​യു​ടെ ല​ക്ഷ്യം.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​വ്വൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കു വേ​ണ്ടി​യാ​ണ് ക്ലാ​സ് ന​ട​ത്തി​യ​ത്.​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വ​ണ്ടൂ​ർ ബി​പി​സി എം.​മ​നോ​ജ്, ബി​പി​ഒ ഷൈ​ജി ടി.​മാ​ത്യു, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി.​ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.