മ​ഹാ​ക​വി അ​ക്കി​ത്തം മ​തേ​ത​ര മാ​ന​വി​ക​ത​യു​ടെ മ​ന​സ്: ആ​ലങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ
Sunday, October 18, 2020 11:07 PM IST
എ​ട​പ്പാ​ൾ: മ​തേ​ത​ര മാ​ന​വി​ക​ത​യു​ടെ മ​ന​സാ​യി​രു​ന്നു മ​ഹാ​ക​വി അ​ക്കി​ത്ത​മെ​ന്ന് ആ​ലങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. സം​സ്കാ​ര സാ​ഹി​തി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ൻ അ​ക്കി​ത്തം അ​നു​സ്മ​ര​ണം -മ​ഹാ​ക​വി​ക്ക് പ്ര​ണാ​മം​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രാ​ഹ്മ​ണ്യ​ത്തെ ഉ​ട​ച്ചു​വാ​ർ​ത്തൊ​രു മ​ഹാ കൊ​ടു​ങ്കാ​റ്റി​ൽ അ​ണി​ചേ​ർ​ന്ന യു​ഗ​പു​രു​ഷ​നാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗാ​ന്ധി​യ​ൻ ധ​ർ​മ്മ​ബോ​ധ​വും ലാ​ളി​ത്യ​വും സ്നേ​ഹ ബോ​ധ​വും ജീ​വി​ത​ത്തി​ൽ കൊ​ണ്ടു ന​ട​ന്നു. ക​മ്മ്യൂണി​സ്റ്റ് സ​ഹ​യാ​ത്രി​ക​നാ​യി ഐ​സി​പി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച അ​ക്കി​ത്തം ക​മ്യൂ​ണി​സം സാ​യു​ധ വി​പ്ല​വ​ത്തി​ലേ​ക്ക് ചു​വ​ടു മാ​റ്റു​ന്നു​വെ​ന്ന് ക​ണ്ട​പ്പോ​ൾ ഹിം​സ പാ​ടി​ല്ലെ​ന്ന് വാ​ദി​ച്ച് ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സം എ​ഴു​തി​യ​തി​ന്‍റെ പേ​രി​ൽ ക​മ്മ്യൂ​ണി​സ്റ്റ് വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു. മ​ത വാ​ദി​യാ​യി​രു​ന്നി​ല്ല, മ​നു​ഷ്യ​സ്നേ​ഹ​വാ​ദി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​പി.​ശ​ബ​രീ​ഷ് കു​മാ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി. സെ​ക്ര​ട്ട​റി പി.​ടി.​അ​ജ​യ്മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ഹ​രി​പ്രി​യ മാ​ണി​ക്കോ​ത്ത്, സ​മ​ദ് മ​ങ്ക​ട, ഷം​സു ക​ല്ലാ​ട്ടേ​ൽ, പ്ര​ണ​വം പ്ര​സാ​ദ്, ഫി​റോ​സ്ഖാ​ൻ അ​ണ്ണ​ക്കം​പാ​ട്, ടി.​കെ.​അ​ഷ്റ​ഫ്, എ.​എം.​രോ​ഹി​ത്, സി​ദ്ദി​ഖ് പ​ന്താ​വൂ​ർ, ഹു​റൈ​ർ കൊ​ട​ക്കാ​ട്ട്, ഇ.​പി.​രാ​ജീ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ​ പൊ​ന്നാ​നി, എം.​ടി.​ഷ​രീ​ഫ്, അ​ടാ​ട്ട് വാ​സു​ദേ​വ​ൻ, പി.​രാ​ജ​ഗോ​പാ​ല മേ​നോ​ൻ, പ്ര​വി​ത ര​വീ​ന്ദ്ര​ൻ, ജ​യ​പ്ര​സാ​ദ് ഹ​രി​ഹ​ര​ൻ, കെ.​വി.​സു​ജീ​ർ, എ​ൻ.​വി.​അ​രു​ണ്‍​ലാ​ൽ, ടി.​അ​ബു​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.