മൃ​ത​ദേ​ഹദാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റി
Monday, October 19, 2020 11:58 PM IST
നി​ല​ന്പൂ​ർ: മ​ര​ണാ​ന​ന്ത​രം ശ​രീ​രം മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നു വി​ട്ടു​ന​ൽ​കാ​ൻ സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
അ​ക​ന്പാ​ടം ഫ്രീ ​തി​ങ്കേ​ഴ്സ് വാ​ലി സാ​യൂ​ജ്യം വീ​ട്ടി​ൽ ഷെ​റീ​ഫ, ഭ​ർ​ത്താ​വ് സാ​ദി​ഖ് അ​ലി, മാ​താ​വ് സു​ഹ്റ, പി​താ​വ് അ​ബു എ​ന്നി​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​വ​രു​ടെ വീ​ട്ടി​ൽ പോ​യി അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ന​ശ്വ​ര​യു​ടെ പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​രാം​വേ​ലി കൈ​മാ​റി.
തു​ട​ർ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് പാ​റ​ക്ക​ൽ മു​ഹ​മ്മ​ദ്, രാ​ധാ​കൃ​ഷ്ണ, ബാ​ബു, ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ന​ശ്വ​ര​യു​ടെ സെ​ക്ര​ട്ട​റി ഗോ​വ​ർ​ധ​ന​ൻ, ശ​ബ​രീ​ശ​ൻ പൊ​റ്റെ​ക്കാ​ട് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഇ​തോ​ടെ അ​ന​ശ്വ​ര വ​ഴി 105 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.