മ​ല​പ്പു​റ​ത്തു 910 പേ​ർ​ക്ക്
Monday, October 19, 2020 11:58 PM IST
മല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 910 പേ​ർ​ക്കു കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 862 പേ​ർ​ക്കാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 36 പേ​ർ ഉ​റ​വി​ട​മ​റി​യാ​തെ​യും രോ​ഗ​ബാ​ധി​ത​രാ​യി.
എ​ട്ടു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ​തും മൂ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
അ​തി​നി​ടെ 298 പേ​രാ​ണ് ജി​ല്ല​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. 31,449 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. 1,115 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,810 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 459 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,217 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച 2,30,019 സാ​ന്പി​ളു​ക​ളി​ൽ 5,064 സാ​ന്പി​ളു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. 180 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്.