താ​നൂ​രി​ൽ നാ​ട​ക-​സി​നി​മ സ​മു​ച്ച​യം വ​രു​ന്നു
Tuesday, October 20, 2020 10:58 PM IST
മ​ല​പ്പു​റം: നാ​ട​ക- സി​നി​മാ രം​ഗ​ത്ത് പു​ത്ത​നു​ണ​ർ​വേ​കി ആ​ദ്യ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​നൂ​രി​ൽ ഡി​ജി​റ്റ​ൽ സി​നി​മ തി​യ​റ്റ​റി​നൊ​പ്പം നാ​ട​ക തി​യ​റ്റ​റും വ​രു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് സി​നി​മ തി​യ​റ്റ​റി​നൊ​പ്പം നാ​ട​ക തി​യ​റ്റ​റും സ്ഥാ​പി​ക്കു​ന്ന​ത്.
കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ച്ച പ​ത്തു കോ​ടി​യു​ടെ നാ​ട​ക സി​നി​മ തി​യേ​റ്റ​ർ സ​മു​ച്ച​യം പ്ര​വൃ​ത്തി താ​നൂ​രി​ലെ മൂ​ച്ചി​ക്ക​ലി​ൽ ഈ ​മാ​സം തു​ട​ങ്ങു​മെ​ന്ന് വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. 27 ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ ബാ​ല​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വി.​അ​ബ്ദു​റ​ഹ്‌​മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 1.5 ഏ​ക്ക​ർ സ്ഥ​ലം ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു പാ​ട്ട​ത്തി​ന് ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫി​ലിം ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ട​ക-​സി​നി​മ തി​യേ​റ്റ​ർ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.