തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദിനെ കണ്ടു; നഗരസഭയിൽ ഒരു സീറ്റു ലഭിക്കാൻ സാധ്യത
Wednesday, October 21, 2020 11:15 PM IST
നി​ല​ന്പൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദു​മാ​യി ച​ർ​ച്ച ന​ട​ത്തി. നി​ല​ന്പൂ​രി​ലെ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. നി​ല​ന്പൂ​രി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ൻ കേ​ര​ള ചീ​ഫ് വി​പ്പു കൂ​ടി​യാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലു​ൾ​പ്പെ​ടെ പാ​ർ​ട്ടി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​റ​പ്പ് ന​ൽ​കി. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദു​മാ​യി തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ഒ​രു സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി.
ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ച വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​കും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് ല​ഭി​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. പി.​ജെ.​ജോ​സ​ഫ്, ജോ​ണി നെ​ല്ലൂ​ർ എ​ന്നി​വ​ർ ടെ​ലി​ഫോ​ണി​ലൂ​ടെ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദു​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യു​ടെ ശ​ക്തി​ക്ക് അ​നു​സ​രി​ച്ച് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്, ബി​നോ​യ് പാ​ട്ട​ത്തി​ൽ, എ​ബ്രാ​ഹം വ​ർ​ഗീ​സ്, ഖാ​ദ​ർ മ​ങ്ക​ട എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.