ക​രി​പ്പൂ​രി​ൽ ഗ്രൗ​ണ്ട് ഹാ​ൻ​ഡ്‌ലിം​ഗ് പു​തി​യ ഏ​ജ​ൻ​സി​യു​ടെ വാ​ഹ​നം തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു
Sunday, October 25, 2020 11:09 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി എ​ത്തി​യ ഗ്രൗ​ണ്ട് ഹാ​ൻ​ഡി​ലിം​ഗ് ഏ​ജ​ൻ​സി​യു​ടെ തൊ​ഴി​ലാ​ളി​ക​ളെ നി​ല​വി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു.​ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം.​വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഗ്രൗ​ണ്ട് ഹാ​ൻ​ഡി​ലിംഗ് ന​ട​ത്തി​യി​രു​ന്ന ഭ​ദ്ര ഏ​ജ​ൻ​സി​യാ​യി​രു​ന്നു. ഇ​വ​രു​ടെ ക​രാ​ർ ഇ​ന്ന​ലെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​വ​ർ​ക്ക് കീ​ഴി​ൽ 200 ലേ​റെ ക​രാ​ർ തൊ​ഴി​ലാ​ളു​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. ക​രാ​ർ കാ​ലാ​വ​ധി പു​തു​ക്കി കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ പു​തു​താ​യി നെ​ടു​ന്പോ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള​ള പി​ഡ​ബ്ലു​എ​ഫ്എ​സ്(​ബേ​ർ​ഡ് ഗ്രൂ​പ്പ്)​ക​രാ​ർ ഏ​ജ​ൻ​സി​ക്കാ​ണ് ഗ്രൗ​ണ്ട് ഹാ​ൻ​ഡി​ലിം​ഗ് കാ​രാ​ർ ല​ഭി​ച്ച​ത്. ഇ​വ​ർ ഇ​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളേ​യും ക​രി​പ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ക​രി​പ്പൂ​രി​ലെ ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ വാ​ഹ​വും തൊ​ഴി​ലാ​ളി​ക​ളേ​യും ത​ട​ഞ്ഞ​ത്.
സ്ഥ​ലം എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹീം, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പ​നി മാ​നേ​ജ​ർ കു​ശ്വ​ന്ത് കൗ​ശ​ൽ, അ​നി​ൽ എ​ന്നി​വ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ കൊ​ച്ചി​യി​ൽ നി​ന്ന് എ​ത്തി​ച്ച തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്ന് ദി​വ​സ​ത്തി​ന​കം തി​രി​ച്ച​യ​ക്കാ​നും പ​ക​രം ക​രി​പ്പൂ​രി​ലെ ജീ​വ​ന​ക്കാ​രെ റോ​ട്ടോ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്ക് എ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.
ഇ​വ​ർ​ക്കെ​ല്ലാം അ​ഥോ​റി​റ്റി​യി​ൽ നി​ന്ന് പാ​സ് ല​ഭ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ന്‍റെ ഗ്രൗ​ണ്ട്ഹാ​ൻ​ഡി​ലിം​ഗ് മാ​ത്ര​മാ​ണ് പു​തി​യ ക​രാ​ർ ക​ന്പ​നി​ക്കു​ള​ള​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, സി.​ബാ​ബു, അ​ൻ​വ​ർ സാ​ദ​ത്ത്, കെ.​പി ശി​ഹാ​ബു​ദ്ധീ​ൻ, എം.​കെ.​ന​ന്ദ​കു​മാ​ർ, ച​ന്ദ്ര​ൻ വെ​ങ്ങോ​ള​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.