പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യ്ക്ക് ആ​ധു​നി​ക ഓ​ഫീ​സ്
Monday, October 26, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ 25-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ന മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ന​ഗ​ര​സ​ഭ ഓ​ഫീ​സ് മ​ന്തി എ.​സി. മൊ​യ്തീ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ർ.​എ​ൻ. മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ മൂ​ന്നു നി​ല​ക​ളി​ലാ​യി ഹൈ​ടെ​ക് സൗ​ക​ര്യ​ങ്ങ​ളോ​ടെ 45000 സ്ക്വ​യ​ർ ഫീ​റ്റി​ലാ​ണ് പു​തു​താ​യി ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. ഒ​ന്പ​തു കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​ന്നും ര​ണ്ടും നി​ല​ക​ൾ ന​വീ​ക​രി​ച്ചും മൂ​ന്നാ​മ​ത്തെ നി​ല പ​ണി​തു​മാ​ണ് ഓ​ഫീ​സ് സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. താ​ഴെ നി​ല​യി​ൽ റി​സ​പ്ഷ​ൻ കൗ​ണ്ട​റും ഹെ​ൽ​പ്പ് ഡ​സ്ക്കും ഡി​ടി​പി ഫോ​ട്ടോ​സ്റ്റാ​റ്റ് കൗ​ണ്ട​റു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
ഒ​ന്നാം നി​ല​യി​ൽ ഇ​രി​പ്പ​ട​ങ്ങ​ളോ​ടു കൂ​ടി ഫോ​റ​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം, കു​ടി​വെ​ള്ളം, പ​ത്രം, ടി.​വി, എ.​സി, ടോ​യ്ല​റ്റ്, കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ൽ ന​ൽ​കാ​നും തൊ​ട്ടി​ലി​ൽ കി​ട​ത്താ​നു​മു​ള്ള സൗ​ക​ര്യം എ​ന്നി​വ​യോ​ടെ​യാ​ണ് ഫ്ര​ണ്ട് ഓ​ഫീ​സ്. അ​തോ​ടൊ​പ്പം ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ജ​ന​റ​ൽ വി​ഭാ​ഗം, ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള റി​ഫ്ര​ഷിം​ഗ് റൂ​മു​ക​ൾ എ​ന്നി​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു.
ര​ണ്ടാം നി​ല​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, ചെ​യ​ർ​മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ ഓ​ഫീ​സും കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളും മി​നി ഓ​ഡി​റ്റോ​റി​യ​വും സ്റ്റോ​റും ര​ണ്ടും മൂ​ന്നും നി​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക കൗ​ണ്‍​സി​ൽ ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ​ക്കും ഗാ​ല​റി​യി​ലി​രു​ന്നു കൗ​ണ്‍​സി​ൽ ന​ട​പ​ടി​ക​ൾ വീ​ക്ഷി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് കൗ​ണ്‍​സി​ൽ ഹാ​ൾ. മൂ​ന്നാം നി​ല​യി​ലാ​ണ് റി​ക്കാ​ർ​ഡ് റൂം. ​
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ആ​ർ​ക്കി​ടെ​ക് ക​ന്പ​നി എ​യു​എ​സ് ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി മൊ​യ്തീ​ൻ​കു​ട്ടി, പ​ത്ത​ത്ത് ആ​രി​ഫ്, പി.​ടി ശോ​ഭ​ന, ര​തി അ​ല്ല​ക്കാ​ട്ടി​ൽ, കീ​ഴ്ശേ​രി മു​സ്ത​ഫ, പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, കൗ​ണ്‍​സി​ല​ർ ഇ.​പി. അ​രു​ണ്‍, വി.​ശ​ശി​കു​മാ​ർ, പി.​പി വാ​സു​ദേ​വ​ൻ, സി.​സേ​തു​മാ​ധ​വ​ൻ, സി.​ദി​വാ​ക​ര​ൻ, സി.​എ​ച്ച് ആ​ഷി​ഖ്, ച​മ​യം വാ​പ്പു, സി. ​ശ്രീ​ജ, കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.