ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന മ​ത്സ​ര​വി​ജ​യി​യെ ആ​ദ​രി​ച്ചു
Wednesday, October 28, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ര​ള സം​സ്ഥാ​ന ഘ​ട​കം മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ അ​മ്മ​യോ​ടൊ​പ്പം സെ​ൽ​ഫി മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ

മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ സ്റ്റീ​വ​ൻ ജേ​ക്ക​ബ് ഷി​ബു​വി​നും മാ​താ​വ് നി​മ സാ​റ ജേ​ക്ക​ബി​നും എ​ച്ച്എ​സ്ജി പ്ര​ശം​സാ​പ​ത്ര​വും മെ​ഡ​ൽ ഓ​ഫ് മെ​റി​റ്റും കൈ​മാ​റി.
മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ലും സം​സ്ഥാ​ന സ്കൗ​ട്ട് ക​മ്മീ​ഷ​ണ​റു​മാ​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

സ്കൂ​ൾ മാ​നേ​ജി​ങ് ട്ര​സ്റ്റി സി.​സി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ഗൂ​ഗി​ൾ മീ​റ്റി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ൻ അ​നു​മോ​ദ​ന യോ​ഗം സം​സ്ഥാ​ന ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം.​അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജൗ​ഹ​ർ, ഡോ.​ദീ​പ ച​ന്ദ്ര​ൻ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ​മാ​രാ​യ എ.​കെ.​പ്രി​യ, ടി.​ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.