ക​ർ​ഷ​ക​രോ​ടൊ​പ്പം വിദ്യാർഥികൾ പാ​ട​ത്തി​റ​ങ്ങി
Friday, November 20, 2020 11:21 PM IST
ചു​ങ്ക​ത്ത​റ: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നെ​ൽ​കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​രോ​ടൊ​പ്പം പാ​ട​ത്തി​റ​ങ്ങി. കു​ട്ടി​ക​ൾ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ഞാ​റ്റു പാ​ട്ടു​ക​ൾ പാ​ടു​വാ​നും മ​റ​ന്നി​ല്ല. പ​ര​ന്പ​രാ​ഗ​ത കൃ​ഷി സ​ന്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും നെ​ൽ​കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ക​ർ​ഷ​ക​രോ​ട് സം​വ​ദി​ക്കു​ക​യും ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ സ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, അ​യ​ന, ദീ​പ​ക്, ആ​ൽ​ബ​ട്ട്, അ​നീ​ഖ്, അ​നു​പ്രി​യ, യ​ദു​കൃ​ഷ്ണ, സി.​എ​സ്.​അ​ജി​ൽ, അ​ന​ശ്വ​ര, അ​മ​ൽ, ബാ​ജി​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.