പെരിന്തൽമണ്ണ: മാധ്യമങ്ങൾക്കെതിരെ നിയമങ്ങൾ കൊണ്ടു വന്നു പോലീസിനെ കയറൂരി വീടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ബിജെപിയെ അനുകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച മണ്ഡലം യുഡിഎഫ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം യുഡിഎഫ് ചെയർമാൻ സി.സേതുമാധവൻ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, നാലകത്ത് സൂപ്പി, കെപിസിസി സെക്രട്ടറി വി.ബാബുരാജ്, ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറി സലീം കുരുവന്പലം, മണ്ഡലം യുഡിഎഫ് കണ്‍വീനർ എസ്.അബ്ദുൾ സലാം, മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എ.കെ.നാസർ മാസ്റ്റർ, വൈസ്പ്രസിഡന്റ് എ.കെ.മുസ്തഫ, ഡിസിസി സെക്രട്ടറി സി.സുകുമാരൻ, ബെന്നി തോമസ്, എം.എം. സക്കീർ ഹുസൈൻ, കെ.ഇ ഹംസഹാജി, സി.കെ ഹാരിസ്, പുത്തൻകോട്ടിൽ മജീദ്, എം.ബി.ഫസൽ മുഹമ്മദ്, കൊളക്കാടൻ അസീസ്, ചേരിയിൽ മമ്മി എന്നിവർ പങ്കെടുത്തു.
(പടം. യുഡിഎഫ്)