മ​ല​പ്പു​റ​ത്തു 611 പേ​ർ​ക്ക്
Monday, November 30, 2020 11:29 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 611 പേ​ർ​ക്കു ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തി​ൽ 578 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്.
ഉ​റ​വി​ട​മ​റി​യാ​തെ 25 പേ​ർ​ക്കും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടു​പേ​ർ​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും മ​റ്റു നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ 507 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം കോ​വി​ഡ് വി​മു​ക്ത​രാ​യ​താ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ 63,997 പേ​രാ​ണ് ഇ​തു​വ​രെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 85,239 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 7,786 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 551 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 346 പേ​രും 341 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 344 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.