പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​നം : ജോ​സ് കെ.​മാ​ണി എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി
Tuesday, December 1, 2020 11:56 PM IST
ക​രു​വാ​ര​കു​ണ്ട്: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ ഭീ​തി​യി​ലാ​യ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ എം ​നേ​താ​ക്ക​ൾ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം​പി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി നി​വേ​ദ​നം ന​ൽ​കി. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ തേ​ക്കും തോ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ജോ​സ് കെ.​മാ​ണി
നി​വേ​ദ​ക​സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി.​

കേ​ന്ദ്ര വ​നം വ​കു​പ്പ് പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വേ​ദ്ക​ർ, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ല​ പ്പു​റം ജി​ല്ല​യി​ൽ ക​രു​വാ​ര​കു​ണ്ട് ,കേ​ര​ളാ എ​സ്റ്റേ​റ്റ്, കാ​ളി​കാ​വ്, ചോ​ക്കാ​ട് തു​ട​ങ്ങി നാ​ല് വി​ല്ലേ​ജു​ക​ളി​ലു​ള്ള ജ​ന​ങ്ങ​ളെ​യാ​ണ് ക​ര​ടു വി​ജ്ഞാ​പ​നം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.

സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മാ​യി 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ ഈ ​പ്ര​ദേ​ശം ജ​ന​വാ​സ മേ​ഖ​ല​യും നാ​ണ്യ​വി​ളാ കേ​ന്ദ്ര​വു​മാ​ണ്.​കേ​ര​ളാ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ഉ​ള്ളാ​ട്ട്, യൂ​ത്ത്ഫ്ര​ണ്ട് നേ​താ​വ് സെ​ബി​ൻ ചേ​ന്നം​കു​ളം, നാ​നി​ച്ച​ൻ വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​രും നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.