കോ​ര്‍​പ​റേ​ഷ​നി​ല്‍ 32 ഡി​വി​ഷ​നു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ബി​ജെ​പി
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ 32 വാ​ര്‍​ഡു​ക​ളി​ല്‍ താ​മ​ര വി​രി​യി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴു സീ​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ആ​റി​ട​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യും ചെ​യ്ത എ​ന്‍​ഡി​എ കൂ​ടു​ത​ല്‍ സീ​റ്റ് പി​ടി​ച്ചെ​ടു​ക്കും വി​ധ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.
മു​ന്ന​ണി​ക്ക് സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും ബി​ജെ​പി അ​ണി​യ​റ​യി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള സീ​റ്റു​ക​ള്‍ നി​ല​നി​ര്‍​ത്തു​ക​യും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ വാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം ആ​യി​ര​ത്തി​നു മു​ക​ളി​ല്‍ വോ​ട്ട് കി​ട്ടി​യ​ത​ട​ക്കം 32 വാ​ര്‍​ഡു​ക​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 40 വാ​ര്‍​ഡു​ക​ളി​ല്‍ വ​ന്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ജി​ല്ലാ​നേ​തൃ​ത്വം പ​റ​യു​ന്ന​ത്.
ച​ക്കോ​ര​ത്ത്കു​ളം ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ചു​രു​ങ്ങി ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്. ഇ​വി​ടെ ബി​ജെ​പി ര​ണ്ടാം​സ്ഥാ​ന​ത്താ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ബി​ജെ​പി നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി വ​ള​രു​ന്ന വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ചാ​ര​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കു​ന്ന​ത്. ജ​യി​ച്ച വാ​ര്‍​ഡു​ക​ള്‍, ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​വ, ആ​യി​ര​ത്തി​ന് മു​ക​ളി​ലു​ള്ള വാ​ര്‍​ഡു​ക​ള്‍ എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്. ജ​യി​ച്ച​തും ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​തു​മാ​യി വാ​ര്‍​ഡു​ക​ളി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ നേ​രി​ട്ടെ​ത്തും.
ക​ഴി​ഞ്ഞ ത​വ​ണ പ്ര​തീ​ക്ഷ പു​ല​ര്‍​ത്താ​ത്ത സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​ര​പ്പ​റ​മ്പ് വാ​ര്‍​ഡു​ക​ള്‍ നേ​ടാ​നാ​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും പാ​ര്‍​ട്ടി​ക്കു​ണ്ട്. 2000, 2005 കാ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി​ക്ക് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഒ​രു​സീ​റ്റ് വീ​ത​മാ​യി​രു​ന്നു​ള്ള​ത്.
2010ല്‍ ​ഒ​ന്നു​മി​ല്ലാ​ത്തി​ട​ത്ത് നി​ന്ന് 2015 ല്‍ ​പാ​ര്‍​ട്ടി​ക്കു​ണ്ടാ​യ മു​ന്നേ​റ്റം യു​ഡി​എ​ഫി​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും പി​ടി​ച്ചു​ല​ച്ചു. ബി​ജെ​പി ജ​യി​ച്ച നാ​ല് വാ​ര്‍​ഡു​ക​ള്‍ ഇ​ട​ത് മു​ന്ന​ണി​യി​ല്‍ നി​ന്നും മൂ​ന്നെ​ണ്ണം യു​ഡി​എ​ഫി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മു​ഖ​ദാ​റി​ലും കു​റ്റി​ച്ചി​റ​യി​ലും ച​ക്കും​ക​ട​വി​ലു​മൊ​ന്നും മു​ന്ന​ണി​ക്ക് സ്ഥാ​ന​ര്‍​ഥി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​യ മു​ഖ​ദാ​റി​ല്‍ മാ​ത്ര​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യി​ല്ലാ​ത്ത​ത്. കൊ​ള​ത്ത​റ, കാ​ര​പ്പ​റ​മ്പ് തു​ട​ങ്ങി​യ വാ​ര്‍​ഡു​ക​ളി​ല്‍ എ​സ്എ​ന്‍​ഡി​പി​യു​ടെ സം​ഘ​ട​നാ​സം​വി​ധാ​ന​ത്തി​ലൂ​ടെ ബി​ഡി​ജെ​എ​സ് വ​ഴി നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​ട്ടി​മ​റി​യി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത കാ​ര​പ്പ​റ​മ്പ്, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ചേ​വ​ര​മ്പ​ലം, മീ​ഞ്ച​ന്ത, മാ​റാ​ട്, ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട്, ബേ​പ്പൂ​ര്‍ എ​ന്നി​വ​ക്കൊ​പ്പം ചെ​ല​വൂ​ര്‍, നെ​ല്ലി​ക്കോ​ട്, കു​ടി​ല്‍ തോ​ട്, കോ​ട്ടൂ​ളി, കു​തി​ര​വ​ട്ടം, പ​ന്നി​യ​ങ്ക​ര, ചെ​റു​വ​ണ്ണൂ​ര്‍​വെ​സ്റ്റ്, ന​ടു​വ​ട്ടം, മാേ​ത്താ​ട്ടം, ച​ക്കും​ക​ട​വ്, ന​ട​ക്കാ​വ്, വെ​ള്ള​യി​ല്‍, ച​ക്കോ​ര​ത്തു​കു​ളം, ഈ​സ്റ്റ​ഹി​ല്‍, വെ​സ്റ്റ്ഹി​ല്‍, പു​തി​യ​ങ്ങാ​ടി, പു​തി​യാ​പ്പ എ​ന്നീ​വാ​ര്‍​ഡി​ലെ​ല്ലാം ബി​ജെ​പി​ക്ക് ആ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ണ്ട്.