പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജിത​മാ​ക്കി ആ​ന്‍റി ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്
Wednesday, December 2, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കി ആ​ന്‍റി ഡിഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്. പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ഞ്ച് സ്‌​ക്വാ​ഡു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​രു സ്‌​ക്വാ​ഡും നാ​ലു താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ സ്‌​ക്വാ​ഡു​മാ​ണു​ള്ള​ത്. ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍, സ്റ്റാ​ഫ്, പോ​ലീ​സ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ​താ​ണ് സ്‌​ക്വാ​ഡ്.
ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​ട്രാ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു​മാ​ണ് സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഇ​തി​നോ​ട​കം ക​ണ്‍​ട്രാ​ള്‍ റൂ​മി​ല്‍ ല​ഭി​ച്ച നൂ​റോ​ളം പ​രാ​തി​ക​ളാ​ണ് പ​രി​ഹ​രി​ച്ച​ത്.