മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ ക​മ്മി​റ്റി ശിപാ​ര്‍​ശ ന​ട​പ്പാ​ക്ക​ണം: മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി
Friday, December 4, 2020 12:45 AM IST
കു​റ്റ്യാ​ടി:​ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി സ​മ​ര്‍​പ്പി​ച്ച ശിപാ​ര്‍​ശ​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാറാ​ക​ണ​മെ​ന്ന് കു​റ്റ്യാ​ടി മേ​ഖ​ല മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ക്വാ​റി​ക​ളി​ലേ​ക്കു​ള്ള ദൂ​ര​പ​രി​ധി അ​മ്പ​ത് മീ​റ്റ​റ​റി​ല്‍ നി​ന്ന് ഇ​രു​നൂ​റ് മീ​റ്റ​റാ​യി വ​ര്‍​ധി​പ്പി​ക്ക​ണം , 2012 ലെ ​സു​പ്രീം കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് നി​യ​മ​വി​ധേ​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി​ക​ള്‍​ക്കു​മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കാ​വൂ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ ശി​പാ​ര്‍​ശ​ക​ള്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ത്തെ ഖ​ന​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പാ​രി​സ്ഥി​തി​കാ​ഘാ​ത​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു വേ​ണ്ടി ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ടി.​നാ​രാ​യ​ണ​ന്‍ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ മൊ​യ്തു ക​ണ്ണ​ങ്കോ​ട​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​കെ.​ക​രു​ണാ​ക​ര​ന്‍ ,പി.​മ​ജീ​ദ്, മോ​ഹ​ന്‍​ദാ​സ് കാ​യ​ക്കൊ​ടി ,എം.​എ​ന്‍. ര​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.