ടാ​ങ്കി​നു ചോ​ർ​ച്ച: ച​ക്കി​ട്ട​പാ​റ​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Thursday, January 21, 2021 12:23 AM IST
ച​ക്കി​ട്ട​പാ​റ: പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത കാ​ര​ണം ച​ക്കി​ട്ട​പാ​റ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷം. പ​തി​നാ​ലാം വാ​ർ​ഡി​ൽ പെ​ട്ട കൊ​ത്തി​യ​പാ​റ​യി​ലെ പ്ര​ധാ​ന ടാ​ങ്കി​നു​ണ്ടാ​യ ഗു​രു​ത​ര ചോ​ർ​ച്ച​യാ​ണു പ്ര​ശ്നം. ഭീ​മ​ൻ ടാ​ങ്ക് ശു​ചി​യാ​ക്കു​മ്പോ​ൾ മ​ലി​ന​ജ​ലം ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യി​ലെ ഇ​രു​മ്പു വാ​ൽ​വ് തു​രു​മ്പെ​ടു​ത്തു വ​ലി​യ തു​ള വീ​ണ​തോ​ടെ വെ​ള്ളം പാ​ടെ ഒ​ഴി​ഞ്ഞു പോ​കു​ക​യാ​ണ്.
ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​നു വീ​ട്ടു​കാ​ർ​ക്കു വെ​ള്ളം കി​ട്ടാ​താ​വു​ക​യാ​ണ്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ന്നു പ​മ്പു ചെ​യ്യു​ന്ന ജ​ല​മാ​ണു ഇ​വി​ടെ എ​ത്തു​ന്ന​ത്. പ്ര​ശ്നം നാ​ട്ടു​കാ​ർ പേ​രാ​മ്പ്ര വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​രെ ചോ​ർ​ച്ച​യു​ടെ ചി​ത്രം സ​ഹി​തം നേ​രി​ട്ടു അ​റി​യി​ച്ചെ​ങ്കി​ലും "ശ​രി​യാ​ക്കാം'' എ​ന്ന സ്ഥി​രം പ​ല്ല​വി​യാ​ണ് ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന​ത്.
ചോ​ർ​ന്നൊ​ഴു​കു​ന്ന ശു​ദ്ധ​ജ​ലം പ​റ​മ്പി​ലും റോ​ഡി​ലു​മാ​യി കു​തി​ച്ചൊ​ഴു​കി ത​ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.