ഇ.​വി. ഉ​സ്മാ​ന്‍​ കോ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ സൗ​മ്യ​മു​ഖം
Saturday, January 23, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ത്ഥി പ്ര​ക്ഷോ​ഭ ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ഒ​ര​ണ സ​മ​ര​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി പ​തി​റ്റാ​ണ്ടു​ക​ളോ​ളം ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സൗ​മ്യ മു​ഖ​മാ​യ് നി​റ​ഞ്ഞു നി​ന്ന ഇ.​വി. ഉ​സ്മാ​ന്‍​കോ​യ​യ്ക്ക് വി​ട. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍ വ​ക​വ​യ്ക്കാ​തെ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​രെ പൊ​തു​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തി. ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ പൗ​രാ​വ​ലി​യു​ടെ റാ​ലി ന​ട​ത്തി​യ​ത് ഉ​സ്മാ​ന്‍ കോ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.
ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ലും അ​ദ്ദേ​ഹം മു​ന്‍​നി​ര​യി​ല്‍ നി​ന്നു. മ​രി​ക്കു​ന്ന​തി​ന് ത​ലേ ദി​വ​സ​വും ഊ​ര്‍​ജ്ജ​സ്വ​ല​ത​യോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ ഇ ​വി​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ വാ​ര്‍​ത്ത ന​ഗ​ര​ത്തി​ന് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​ഞ്ഞി​ല്ല.
ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഏ​ടു​ക​ളി​ല്‍ സു​വ​ര്‍​ണ​ശോ​ഭ​യോ​ടെ ഇ​ടം നേ​ടി​യ തെ​ക്കേ​പ്പു​റ​ത്തി​ന്‍റെ പു​ത്ര​നാ​യി​രു​ന്നു ഇ​വി എ​ന്ന് പ്രി​യ​പ്പെ​ട്ട​വ​ര്‍ വി​ളി​ച്ച ഉ​സ്മാ​ന്‍​കോ​യ. ആ​റു പ​തി​റ്റാ​ണ്ടു നീ​ണ്ട പൊ​തു​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി തെ​ക്കേ​പ്പു​റ​ത്തെ മ​ണ്ണി​ല്‍ നി​ന്നു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ത​ന്നെ​യാ​യി​രു​ന്നു. 1958-ലെ ​ഒ​ര​ണ സ​മ​രം കോ​ഴി​ക്കോ​ട്ടും പ്ര​തി​ഫ​ലി​പ്പി​ച്ച​വ​രി​ല്‍ ഉ​സ്മാ​ന്‍​കോ​യ​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 1959 ലെ ​വി​മോ​ച​ന സ​മ​ര​ത്തി​ലും പ​ങ്കാ​ളി​യാ​യി.
ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കോ​ഴി​പ്പു​റ​ത്ത് മാ​ധ​വ​മേ​നോ​ൻ, പി.​പി. ഉ​മ്മ​ര്‍​കോ​യ, ബാ​ല​ഗോ​പാ​ല​ന്‍, കെ.​പി. കു​ട്ടി​കൃ​ഷ്ണ​ന്‍ നാ​യ​ർ, പു​ന​ത്തി​ല്‍ മ​മ്മു, പി. ​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ചോ​ദ​ന വ​ല​യ​ത്തി​ലാ​ണ് ഉ​സ്മാ​ന്‍​കോ​യ ത​ന്‍റെ ക​ര്‍​മ്മ​മ​ണ്ഡ​ലം വ്യാ​പി​പ്പി​ച്ച​ത്. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ സാ​ഹി​ബി​ന്‍റെ​യും ഇ. ​മൊ​യ്തു​മൗ​ല​വി​യു​ടെ​യും രാ​ഷ്ട്രീ​യാ​ദ​ര്‍​ശം വ​ഴി​കാ​ട്ടി​യാ​യി.
അ​റു​പ​തു​ക​ളി​ല്‍ ചെ​മ്മ​ങ്ങാ​ട് യൂ​ണി​റ്റ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി. ഇ​എം​എ​സ്, എ​കെ​ജി, കെ. ​ക​രു​ണാ​ക​ര​ന്‍, സി. ​അ​ച്യു​ത​മേ​നോ​ന്‍, സി.​എം. സ്റ്റീ​ഫ​ൻ, എ.​കെ. ആ​ന്‍റ​ണി, വ​യ​ലാ​ര്‍ ര​വി, ഉ​മ്മ​ന്‍​ചാ​ണ്ടി, വി.​എം. സു​ധീ​ര​ൻ, എം.​എം. ഹ​സ്സ​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍​ക്ക് പ​തി​റ്റാ​ണ്ടു​ക​ളോ​ളം ആ​തി​ഥ്യ​മൊ​രു​ക്കാ​നും ഇ​വി​ക്ക് സാ​ധി​ച്ചു.