ന​ഷ്ട​മാ​യ​ത് മ​തേ​ത​ര പോ​രാ​ളി​യെ: എം.​എം. ഹ​സ​ന്‍
Saturday, January 23, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: ഇ.​വി. ഉ​സ്മാ​ന്‍​കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ കോ​ഴി​ക്കോ​ടി​ന് ന​ഷ്ട​മാ​യ​ത് തി​ക​ഞ്ഞ മ​തേ​ത​ര പോ​രാ​ളി​യെ​യാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ൻ. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ന്‍ സാ​ഹി​ബി​ന്‍റെ​യും ഇ. ​മൊ​യ്തു​മൗ​ല​വി​യു​ടെ​യും അ​നു​യാ​യി​യാ​യി പൊ​തു​രം​ഗ​ത്തെ​ത്തി​യ ഇ.​വി. എ​ക്കാ​ല​വും മ​തേ​ത​ര-​മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വ്യ​ക്തി​പ​ര​മാ​യ ന​ഷ്ടം കൂ​ടി​യാ​ണെ​ന്ന് ഹ​സ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ആ​ദ​ര​മ​ര്‍​പ്പി​ച്ച് പ്ര​മു​ഖ​ര്‍
കോ​ഴി​ക്കോ​ട്: ഇ.​വി. ഉ​സ്മാ​ന്‍​കോ​യ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ ജീ​വി​ത​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ലു​മു​ള്ള നി​ര​വ​ധി പേ​ര്‍ വ​സ​തി​യി​ലെ​ത്തി. പ​ര​പ്പി​ല്‍ ശാ​ദു​ലി പ​ള്ളി​യി​ല്‍ ന​ട​ന്ന മ​യ്യി​ത്ത് നി​സ്‌​കാ​ര​ത്തി​ലും വ​ന്‍​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. എം.​കെ. രാ​ഘ​വ​ന്‍ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ൻ, ഡ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.
25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​നു​ശോ​ച​ന യോ​ഗം ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​റ​ഹ്മാ​ന്‍ അ​റി​യി​ച്ചു.
അ​നു​ശോ​ച​ിച്ചു
കോ​ഴി​ക്കോ​ട്: സൗ​മ്യ​ശീ​ല​നും തി​ക​ഞ്ഞ കോ​ണ്‍​ഗ്ര​സ് മ​തേ​ത​ര മൂ​ല്യ​ങ്ങ​ള്‍ മു​റു​കെ പി​ടി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ഇ.​വി. ഉ​സ്മാ​ന്‍​കോ​യ​യു​ടെ ആ​ക​സ്മി​ക വേ​ര്‍​പ്പാ​ട് പൊ​തു​സ​മൂ​ഹ​ത്തി​നും പ്ര​സ്ഥാ​ന​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ന്‍ പ​റ​ഞ്ഞു.