ക​ർ​ഷ​ക സ​മ​രം രൂ​ക്ഷ​മാ​യാ​ൽ രാ​ജ്യം പ​ട്ടി​ണി​യി​ലാ​കും: എംപി
Saturday, January 23, 2021 11:39 PM IST
പേ​രാ​മ്പ്ര: കാ​ർ​ഷി​ക സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ല് ത​ക​ർ​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ന​യം രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. ഇ​തി​നെ​തി​രെ​യു​ള്ള ക​ർ​ഷ​ക മു​ന്നേ​റ്റ​മാ​ണു ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ർ​ഷ​ക സ​മ​രം രൂ​ക്ഷ​മാ​യാ​ൽ രാ​ജ്യം പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​മ്പ്ര​യി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​മ​ര ഐ​ക്യ​ദാ​ർ​ഡ്യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ കെ.​എ. ജോ​സ് കു​ട്ടി, രാ​ജീ​വ് തോ​മ​സ്, സി.​പി.​എ. അ​സീ​സ്, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, മു​നീ​ർ എ​ര​വ​ത്ത്, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, എ​സ്.​കെ. അ​സ​യി​നാ​ർ, കെ.​കെ. വി​നോ​ദ​ൻ, പി.​കെ. രാ​ഗേ​ഷ്, രാ​ജ​ൻ മ​രു​തേ​രി, രാ​ജ​ൻ വ​ർ​ക്കി, മ​നോ​ജ്‌ ആ​വ​ള, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്, കെ.​പി. വേ​ണു​ഗോ​പാ​ൽ, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, തോ​മ​സ് പീ​റ്റ​ർ, കെ.​ടി. രാ​മ​ച​ന്ദ്ര​ൻ, ടി.​പി. ച​ന്ദ്ര​ൻ, കെ.​സി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.