ന​ഷ്ടപ്പെ​ട്ട പ​ഴ്സും പ​ണ​വും ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​ക്ക​ൾ മാതൃകയായി
Monday, January 25, 2021 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്രാ​മ​ധ്യെ ന​ഷ്ട​പ്പെ​ട്ട പ​ണ​മ​ട​ങ്ങി​യ പ​ഴ്സ്, ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ ഉ​ട​മ​യ്ക്ക് ന​ൽ​കി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​ക​ളാ​യ മെ​ൽ​ജോ അ​ഗ​സ്റ്റി​ൻ കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, നി​തി​ൻ മ​ങ്ങോ​ട്ടി​ൽ എ​ന്നീ യു​വാ​ക്ക​ൾ​ക്കാ​ണ്‍ ക​ല്ലാ​നോ​ട് കി​ളി​കു​ടു​ക്കി​യി​ൽ നി​ന്നും പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് വീ​ണു​കി​ട്ടി​യ​ത്. ഇ​വ​ർ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യും ഉ​ട​മ​യാ​യ പ​ശു​ക്ക​ട​വ് സ്വ​ദേ​ശി​നി കി​ഴ​ക്ക​യി​ൽ ഷീ​ജ മാ​ത്യു​വി​ന് കൈ​മാ​റു​ക​യും ചെ​യ്തു.