കോഴിക്കോട്: ജില്ലയില്‍ 439 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 424 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,514 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്ത കേസുക ള്ഫറോക്ക്, കടലുണ്ടി, മരുതോങ്കര, ചങ്ങരോത്ത്, കാവിലുംപാറ, ചേളന്നൂര്‍, കക്കോടി, നാദാപുരം, പുതുപ്പാടി, തൂണേരി എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.
സമ്പര്‍ക്കം വഴി എടക്കാട്, വെസ്റ്റ്ഹിൽ, ചെലവൂര്‍, മായനാട്, തിരുവണ്ണൂർ, നടക്കാവ്, ചേവായൂർ, മെഡിക്കല്‍ കോളജ്, അരക്കിണര്‍, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, കോട്ടൂളി, സിവില്‍ സ്റ്റേഷൻ, കുതിരവട്ടം, ബേപ്പൂര്‍, നല്ലളം, മാങ്കാവ്, കല്ലായി, എലത്തൂർ, ചേവരമ്പലം, കണ്ണാടിക്കല്‍, കണ്ണഞ്ചേരി, കൊമ്മേരി,
അശോകപുരം, പയ്യാനക്കൽ, മേരിക്കുന്ന്, കരുവിശേരി, ബിലാത്തിക്കുളം, വേങ്ങേരി, കാരപ്പറമ്പ്, പുതിയറ, ചുങ്കം, വെളളിമാടുകുന്ന്, ചാലപ്പുറം, കാളൂര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, കൊളത്തറ, കോവൂർ, ഫറോക്ക്, പെരുവയല്‍,
രാമനാട്ടൂകര, കടലുണ്ടി, കായക്കൊടി, മാവൂര്‍, എടച്ചേരി, തിരുവളളൂര്‍, ചെങ്ങോട്ടുകാവ്, വടകര, വാണിമേല്‍, വില്യാപ്പളളി, നരിപ്പറ്റ, അഴിയൂര്‍, ഒളവണ്ണ, ആയഞ്ചേരി, കൊടുവളളി, ഒഞ്ചിയം, ഉണ്ണിക്കുളം ,ഏറാമല, കാവിലുംപാറ, പേരാമ്പ്ര, ഉള്ള്യേരി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.