തിരുവമ്പാടി: മലയോര മേഖലയുടെ ഉന്നമനത്തിനും - വികസന മുന്നേറ്റത്തിനും നിരവധി പദ്ധതികൾ നടപ്പാക്കിയ ഭാവനാസമ്പന്നനായ അപ്പസ്തോലനായിരുന്നു കെ.എം. മാണിയെന്ന് പൗരസ്ത്യ ഭാഷ അധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഏബ്രഹാം. കെ.എം. മാണിയുടെ എൺപത്തെട്ടാം ജന്മദിനത്തോടനുബന്ധിച്ച് കെ.എം. മാണി ഫൗണ്ടേഷൻ നടത്തിയ ‘ഹൃദയത്തിൽ മാണി സാർ' സ്മൃതി സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു ഏബ്രഹാം. ജോയി മ്ലാക്കുഴി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, മാത്യു ചെമ്പോട്ടിക്കൽ, വിനോദ് കിഴക്കയിൽ, ഫൈസൽ ചാലിൽ, ദിനീഷ് കൊച്ചു പറമ്പിൽ, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്തു പറമ്പിൽ, ബെന്നി തറപ്പേൽ, സണ്ണി പുതുപറമ്പിൽ ജോസ് പയ്യമ്പിള്ളി, സണ്ണി കുന്നും പുറത്ത്, ജോസ് കുട്ടി തോണിപ്പാറ, മാണി വെള്ളിയേപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
എളേറ്റിൽ: പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു കെ.എം. മാണിയെന്ന് മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ. കെ.എം. മാണിയുടെ 88 -ാം ജന്മദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹൃദയത്തിൽ മാണിസാർ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൈസൽ.
മണ്ഡലം പ്രസിഡന്റ് സലാം ചെളിക്കോട് അധ്യക്ഷത വഹിച്ചു. കബീർ എളേറ്റിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, വൈലാങ്കര മുഹമ്മദ് ഹാജി, മുഹമ്മദ് റിഷാദ്, അഡ്വ. റോബിൻസ് തോമസ്, പി.കെ. വിജയൻ, നാസർ എളേറ്റിൽ, ഹാരീസ് ചെറുകര എന്നിവർ പ്രസംഗിച്ചു.