റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും ന​ട​ത്തി
Monday, March 1, 2021 12:13 AM IST
മു​ക്കം: റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​നി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ​ദ​യാ​ത്ര​യും ന​ട​ത്തി.
എ​ൺ​പ​തോ​ളം എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ചേ​ർ​ന്ന് കോ​ള​ജ് മു​ത​ൽ മ​ണാ​ശേ​രി അ​ങ്ങാ​ടി വ​രെ​യാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.
മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​പി. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു.