ച​ക്ക​ര​ക്കൊ​ല്ലി - പി​ള്ള​പ്പെ​രു​വ​ണ്ണ തോ​ട് ശു​ചീ​ക​രി​ച്ചു
Thursday, March 4, 2021 12:34 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 11, 15 വാ​ർ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ച​ക്ക​ര​ക്കൊ​ല്ലി - പി​ള്ള​പ്പെ​രു​വ​ണ്ണ തോ​ട് ശു​ചീ​ക​രി​ച്ചു. ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ന്നി ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ ബി​ന്ദു​വ​ത്സ​ൻ, വി​നി​ഷ ദി​നേ​ശ​ൻ, വാ​ർ​ഡ് ക​ൺ​വീ​ന​ർ​മാ​രാ​യ ടി.​കെ. സ​ബി​ൻ, പി.​എം. ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ല്ല​യി​ല്‍ 399 പേ​ര്‍​ക്കു കോ​വി​ഡ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 399 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 605 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ​വ​രി​ല്‍ മൂ​ന്നു​പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. 13 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 383 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5,832 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 605 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ 4,963. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മ​റ്റു ജി​ല്ല​ക്കാ​ര്‍ 178. മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ 46.