വ​നി​താ ദി​ന​ത്തി​ൽ ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ഒ​രു​ക്കി ആ​സ്റ്റ​ർ മിം​സ്
Saturday, March 6, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: ലോ​ക വ​നി​താ ദി​ന​ത്തി​ൽ ന​ഴ്സു​മാ​ർ​ക്ക് സൗ​ജ​ന്യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് ഒ​രു​ക്കി ആ​സ്റ്റ​ർ മിം​സ്. ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഏ​ഴി​നു മിം​സി​ലെ വ​നി​താ​ജീ​വ​ന​ക്കാ​ർ ബൈ​ക്ക് റാ​ലി​യും സം​ഘ​ടി​പ്പി​ക്കും. മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തു​കൂ​ടാ​തെ വ​നി​താ​ദി​ന​മാ​യ എ​ട്ടി​നു ആ​സ്റ്റ​ർ മിം​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ത​സ്തി​ക​ക​ളെ​ല്ലാം വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കും. മിം​സി​ലെ പ​ത്ത് വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ.​സു​ധ കൃ​ഷ്ണ​നു​ണ്ണി, ഡോ.​ലി​ല്ലി, ഷീ​ലാ​മ്മ ജോ​സ​ഫ്, ഡോ.​പ്ര​വി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു