കാ​ട്ടുപ​ന്നി ശ​ല്യം രൂ​ക്ഷം: കർഷകരും വാ​ഹ​ന യാ​ത്ര​ക്കാ​രും ഭീ​തി​യി​ൽ
Monday, March 8, 2021 12:17 AM IST
നാ​ദാ​പു​രം: വ​ന​മേ​ഖ​ല ക​ട​ന്ന് ടൗ​ണു​ക​ളി​ലും കാ​ട്ട് പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. നാ​ദാ​പു​രം ആ​വോ​ല​ത്താ​ണ് കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ നാ​ട്ടു​കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യാ​ത്. പ​തി​ന​ഞ്ചോ​ളം കാ​ട്ടു​പ​ന്നി​ക​ളാ​ണ് മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ഴു​ത് മ​റി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ പ​റ​മ്പു​ക​ളി​ലെ വാ​ഴ, ചേ​മ്പ്, മ​ര​ച്ചീ​നി തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് കാ​ട്ടു​പ​നി​ക​ൾ ന​ശി​പ്പി​ച്ച​ത്. നാ​ദാ​പു​രം - ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ മൊ​താ​ക്ക​ര കാ​ട്ടി​ലാ​ണ് പ​ന്നി​ക​ളു​ടെ വാ​സ​സ്ഥാ​നം.

ഒ​രു മാ​സം മു​മ്പ് കാ​ലി​ന് പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രു കാ​ട്ടു​പ​ന്നി നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​ന്നി​യെ കൊ​ണ്ട് പോ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ ആ​വോ​ലം ടൗ​ണി​ന​ട​ത്തു അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ഒ​രു കാ​ട്ടു​പ​ന്നി ചാ​വു​ക​യു​മു​ണ്ടാ​യി. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ച​ത്ത പ​ന്നി​യെ കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കും കാ​ട്ട് പ​ന്നി ഭീ​ഷ​ണി​യാ​ണ്.