കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ​ന്പൂ​ർ​ണ 'വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം'
Friday, April 9, 2021 1:22 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു​മാ​യി "ക​വ​ചം 2021- കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ‌ സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം' എ​ന്ന പേ​രി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് 11ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു.
തൊ​ട്ട​ടു​ത്തു​ള്ള ഓ​രോ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലും ഒ​രു ക്യാ​ന്പ് എ​ന്ന രീ​തി​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​ക്ക​ക​ത് ഒ​രേ സ​മ​യം 25 ക്യാ​ന്പു​ക​ൾ വി​വി​ധ സ്ഥാ​ല​ങ്ങ​ലി​ൽ സം​ഘ​ടി​പ്പി​ച്ച് 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ വാ​ക്സി​നേ​ഷ​ൻ ചെ​യ്യു​ന്ന​താ​ണ്. ഇ​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടൊ​ക്കോ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും പ്രോ​ട്ടൊ​ക്കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പി​ഴ ചു​മ​ത്തു​ന്ന​തി​നും തു​ട​ർ​ച്ച​യാ​യി ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 ഹെ​ൽ‌​ത്ത് സ​ർ​ക്കി​ളു​ക​ളി​ൽ നി​ന്നു​മാ​യി 59,700 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും 244 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ദ​ന ന​ട​ത്തി​യ​തി​ൽ പ്രോ​ട്ടൊ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യ 45 സ്ഥാ​പ​ന​ങ്ങ​ൽ​ക്ക് നോ​ട്ടീ​സ് ന​ൽ​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.