ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് പ​ശു​ക്കിടാ​ങ്ങ​ൾ
Friday, April 9, 2021 1:22 AM IST
നാ​ദാ​പു​രം: വ​ള​യ​ത്ത് പ​ശു​വി​ന്‍റെ ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് പ​ശു​ക്കി​ടാ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. വ​ള​യം പൂ​വ്വം വ​യ​ലി​ലെ ചാ​മ യു​ള്ള പ​റ​മ്പ​ത്ത് രാ​ജ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജ​ഴ്സി പ​ശു പ്ര​സ​വി​ച്ച​പ്പോ​ഴാ​ണ് മൂ​ന്ന് പെ​ൺ കി​ടാ​ങ്ങ​ളു​ണ്ടാ​യ​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് വാ​ങ്ങി​യ പ​ശു ഒ​രു ത​വ​ണ പ്ര​സ​വി​ക്കു​ക​യും പ​തി​ന​ഞ്ച് ലി​റ്റ​ർ പാ​ൽ കി​ട്ടി​യി​രു​ന്നു.
ക​റ​വ വ​റ്റി​യ ശേ​ഷം കു​ത്തി​വെ​പ്പെ​ടു​ത്ത ശേ​ഷ​മാ​ണ് ഗ​ർ​ഭി​ണി ആ​യ​ത്. പ്ര​സ​വി​ക്കാ​നാ​യ പ​ശു​വി​നെ വീ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച്ച രാ​ത്രി പ​ശു ക​ര​യു​ന്ന​ത് കേ​ട്ട​പ്പോ​ളാ​ണ് കു​ഞ്ഞ് പ​കു​തി പു​റ​ത്ത് വ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ വീ​ട്ടി​ലെ​ത്തി​ച്ച് കി​ടാ​വി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ഇ​നി​യും കി​ടാ​വു​ണ്ടെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ക​യും തു​ട​ർ​ന്ന് ര​ണ്ട് കി​ടാ​ക്ക​ളെ കു​ടി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് കി​ടാ​ങ്ങ​ൾ ജ​നി​ച്ച​ത് നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യി. അ​പൂ​ർ​വ​മാ​യാ​ണ് ഒ​റ്റ പ്ര​സ​വ​ത്തി​ൽ മൂ​ന്ന് കി​ടാ​ങ്ങ​ൾ ജ​നി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു.