ജ​ലീ​ലി​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​യ്ക്ക​ണം: കെ.സു​രേ​ന്ദ്ര​ൻ
Monday, April 12, 2021 12:51 AM IST
കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ബ​ന്ധു​വി​നു വേ​ണ്ടി ന്യൂ​ന​പ​ക്ഷ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി നി​യ​മ​നം ന​ൽ​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​യ​തി​നാ​ൽ മ​ന്ത്രി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ജ​ലീ​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ പ​ദ​വി​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ലോ​കാ​യു​ക്ത വി​ധി​ച്ച​ത് യോ​ഗ്യ​ത​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത് കൊ​ണ്ടാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കും ജ​ലീ​ലി​നും ഈ ​കാ​ര്യ​ത്തി​ൽ തു​ല്യ പ​ങ്കാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ഇ​രു​വ​രും ന​ട​ത്തി​യ​ത്. വി​ധി​യെ ത​ള്ളി​ക്ക​ള​യു​ക​യും മ​ന്ത്രി ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം നേ​തൃ​ത്വ​ത്തി​നും ഇ​തി​ൽ പ​ങ്കു​ണ്ട്. മു​ഖ്യ​മ​ന്ത്രി എ​ല്ലാ ഇ​ട​പാ​ടു​ക​ളും ജ​ലീ​ൽ മു​ഖേ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. വി​ദേ​ശ കോ​ൺ​സു​ലേ​റ്റു​മാ​യി വ​ഴി​വി​ട്ട ബ​ന്ധം, മാ​ർ​ക്ക് ദാ​നം, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി വി​വാ​ദം തു​ട​ങ്ങി​യ നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ച്ച​ത് ഇ​തൊ​ക്കെ കൊ​ണ്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടേ​യും മ​ത​മൗ​ലി​ക ശ​ക്തി​ക​ളി​ലേ​ക്കു​ള്ള പാ​ല​മാ​ണ് കെ.​ടി. ജ​ലീ​ൽ. രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യോ​ടും ജ​നാ​ധി​പ​ത്യ​ത്തി​നോ​ടും ജ​ലീ​ലി​ന് പു​ച്ഛ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് ഇ.​പി. ജ​യ​രാ​ജ​നും ശ​ശീ​ന്ദ്ര​നും തോ​മ​സ് ചാ​ണ്ടി​ക്കും കി​ട്ടാ​ത്ത പ​രി​ഗ​ണ​ന ജ​ലീ​ലി​ന് കി​ട്ടു​ന്നു​വെ​ന്ന് സി​പി​എം അ​നു​ഭാ​വി​ക​ൾ ചി​ന്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.