അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി
Monday, April 12, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട്-​രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ട​പെ​ട്ടു​ക​ഴി​ഞ്ഞു. അ​റ​പ്പു​ഴ പാ​ല​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പേ​കാ​ന്‍ സ​മ​യം ഏ​റെ​എ​ടു​ക്കു​ന്ന​താ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.
പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ള്‍ കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍ പാ​ല​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ വേ​ഗ​ത കു​റ​ച്ച് പോ​കു​ന്ന​ത് ബൈ​പ്പാ​സി​ലു​ട​നീ​ളം വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​ന് വ​ഴി​വ​യ്ക്കു​ന്നു.
ഇ​ന്ത്യ​ന്‍ റോ​ഡ് കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ആ​റു​വ​രി പാ​ത​യു​ടെ പി​സി​യു ഉ​ള്ളി​ട​ത്ത് ര​ണ്ടു​വ​രി​പാ​ത മാ​ത്രം നി​ല​നി​ല്‍​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം.
നേ​ര​ത്തേ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത ആ​റു​വ​രി​പാ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ലം നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​ത്.
വാ​ഹ​ന​പ്പെ​രു​പ്പം അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം ബൈ​പാ​സി​ലും അ​തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മാ​കും.
ദേ​ശീ​യ​പാ​ത ആ​റു​വ​രി​പാ​ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​റ​പ്പു​ഴ പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി, ആ​റു​വ​രി​പാ​താ പ​ദ്ധ​തി​യു​ടെ പേ​രു പ​റ​ഞ്ഞാ​ണ് നീ​ണ്ടു പോ​കു​ന്ന​ത്. പ്ര​സ്തു​ത പ്ര​വൃ​ത്തി ക​രാ​റെ​ടു​ത്ത ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കേ എ​ന്‍​എ​ച്ച്എ​ഐ യു​ടെ അ​ലം​ഭാ​വം കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​ക്കു​ക​യാ​ണെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി നാ​ഷ​ണ​ല്‍ ഹൈ​വെ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അം​ഗം പ്രൊ​ജ​ക്ട്സ് ആ​ര്‍.​കെ. പാ​ണ്ഡെ, റീ​ജ​ണ​ല്‍ ഓ​ഫീ​സ​ര്‍ (കേ​ര​ള)​ബി.​എ​ല്‍. മീ​ണ, കോ​ഴി​ക്കോ​ട് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ നി​ര്‍​മ്മ​ല്‍ മ​നോ​ഹ​ര്‍ സാ​ഡെ എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ബൈ​പാ​സി​ലെ ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റി​ന് കൂ​ടു​ത​ല്‍ പോ​ലീ​സ് വി​ന്യാ​സം ആ​വ​ശ്യ​മാ​ണ്. ആ​റു​വ​രി​പാ​ത പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി പാ​ല​ത്തി​ലെ​യും ബൈ​പാ​സി​ലേ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും എം​പി എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.